You are currently viewing ശബരിമല സന്നിധാനം 24 മണിക്കൂറും എക്സൈസ് വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ

ശബരിമല സന്നിധാനം 24 മണിക്കൂറും എക്സൈസ് വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ

ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസ് വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. ഇതിനായി ഒരു സർകിള്‍ ഇന്‍സ്‌പെക്ടർ, മൂന്ന് ഇന്‍സ്‌പെക്ടർമാർ, ആറു അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങിയ 24 അംഗ സംഘമാണ് നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിൽ പ്രവർത്തിക്കുന്നത്. കൂടാതെ ഇൻറലിജൻസ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരും സ്ഥലത്ത് സേവനമനുഷ്ഠിക്കുന്നു.

എക്‌സൈസ് വിഭാഗം മഫ്തി പട്രോളിംഗും കാൽനട പട്രോളിംഗുമെന്നിങ്ങനെ രണ്ട് യൂണിറ്റുകളായി പ്രവർത്തിക്കുന്നു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ സന്നിധാനത്തിലെ ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗം തടയുന്നതിനാണ് ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ശക്തമായ നിരീക്ഷണവും പരിശോധനകളും തുടർച്ചയായി നടന്നു വരുന്നു.

പരിശോധനകളുടെ ഭാഗമായി ഇതുവരെ 198 നിയമലംഘനങ്ങൾ കണ്ടെത്തിയതായി സന്നിധാനം എക്‌സൈസ് സർകിള്‍ ഇന്‍സ്‌പെക്ടർ സുനിൽകുമാർ അറിയിച്ചു. പ്രധാനമായും പുകവലി, അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്നും ഇതുവരെ 39,600 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply