
കൊല്ലം,ശാസ്താംകോട്ട: ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പൊയ്കമുക്ക് പ്രദേശത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനീഷ് ഭവനത്തിൽ താമസിച്ചിരുന്ന സുനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അവിവാഹിതനായ സുനീഷ് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുനീഷിനെ കാണാനില്ലാത്തതിനാൽ ബന്ധുക്കൾ ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സുനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.