You are currently viewing സുരക്ഷാ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം: സ്നേഹക്കൂട് അന്തേവാസികൾ 26ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കും

സുരക്ഷാ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം: സ്നേഹക്കൂട് അന്തേവാസികൾ 26ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കും

കൊച്ചി: സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ തുടർന്ന് എറണാകുളം ഹിൽപാലസ് മ്യൂസിയം സന്ദർശിക്കാനാകാതെ മടങ്ങിപ്പോയ കോട്ടയം സ്നേഹക്കൂടിലെ അന്തേവാസികൾ ഡിസംബർ 26ന് രാവിലെ 9.30ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കാനെത്തും.

മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം അതിഥികളായി എത്തുന്ന സ്നേഹക്കൂട് അന്തേവാസികളെ സ്വീകരിക്കുന്നതിനായി രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേരിട്ട് ഹിൽപാലസിലെത്തുമെന്ന് അറിയിച്ചു.
സംഭവം വാർത്തയായതിനെ തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഹിൽപാലസിൽ നേരിട്ട് എത്തി അന്വേഷണം നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് തിരിച്ചയക്കാൻ നിർദേശം നൽകിയതോടൊപ്പം വകുപ്പുതല നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഇനിമുതൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സന്ദർശകർക്കുള്ള സുരക്ഷയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply