You are currently viewing ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാപ്പാറയ്ക്ക് താഴെ ഇന്ന് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തങ്കമണി–ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന അപ്പൂസ് ബസും തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്കു ഗുരുതര പരിക്കുകളുണ്ടെന്നാണു പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

വിവരമറിഞ്ഞെത്തിയ പൊലീസ്, ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply