You are currently viewing ഷിബു ബേബി ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു

ഷിബു ബേബി ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി ശ്രീ. ഷിബു ബേബി ജോണിന്റെ സഹോദരൻ ശ്രീ. ഷാജി ബേബി ജോൺ ബാംഗ്ലൂരിൽ നിര്യാതനായി.

ശ്രീ. ഷാജി ബേബി ജോണിന്റെ ഭൗതികശരീരം നാളെ രാവിലെ 9 മണിക്ക് കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള കുടുംബ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ നീണ്ടകര വയലിൽ വീട്ടിലും പൊതുദർശനം നടത്തും.

അതിനുശേഷം വൈകിട്ട് 3.30 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഷാജി ബേബിജോൺ അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഭാര്യ റീത്ത, മക്കൾ ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ

Leave a Reply