You are currently viewing ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു

ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു

കൊല്ലം: ഷിബു ബേബി ജോണ്‍ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസ് ന് താൽക്കാലിക ചുമതല നൽകി. തന്റെ തട്ടകമായ ചവറ മണ്ഡലത്തിൽ തന്നെയാണ് ഷിബു ബേബി ജോൺ ഇക്കുറിയും ജനവിധി തേടുന്നത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ചവറയിൽ ഷിബുവിന് പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ള യോടും, അതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് വിജയൻ പിള്ള യോടും ഷിബു പരാജയപ്പെട്ടിരുന്നു. അതിനാൽ, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ഷിബുവിനും പാർട്ടിക്കും അഭിമാനപ്രശ്നമായിരിക്കുകയാണ്.
ആർ.എസ്.പിക്ക് നൽകുന്ന സീറ്റുകളും വച്ചുമാറ്റവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ തിങ്കളാഴ്ച ഇടുക്കിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻുമായി നടക്കും.

Leave a Reply