
എറണാകുളം: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് (നവംബർ 5, 2025) ഉച്ചയോടെയാണ് ഈ ദാരുണസംഭവം നടന്നത്.
അങ്കമാലി ചീനിയിൽ ആന്റണി – റൂത്ത് ദമ്പതികളുടെ മകൾ ഡൽന മരിയം സാറ എന്ന പിഞ്ചു കുഞ്ഞിനെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനൊപ്പം വീട്ടിൽ ഉണ്ടായിരുന്ന അമ്മുമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
