ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. സംഭവം അന്തിമഹാകാളന്‍കാവിലാണ് നടന്നത്.
കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ ഷൈലജയും നാല് വയസുകാരന്‍ മകന്‍ അക്ഷയിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പ് പ്രദീപ് മരിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ദുരന്തത്തിന് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. പുറത്ത് ആരെയും കാണാത്തതുകൊണ്ട് സംശയിച്ച നാട്ടുകാര്‍ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മക്കള്‍ക്ക് വിഷം കൊടുത്തതിന് ശേഷം ഷൈലജയും വിഷം കഴിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
