
കൊല്ലം ജില്ലയിലെ ചവറ നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 28ന് നടക്കും. നീണ്ടകര പുത്തൻതുറ ഫിഷർമൻ കോളനിയിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സജി ചെറിയാന് ഉദ്ഘാടനം നിർവഹിക്കും.

ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും.
പുനരുദ്ധാരണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്ന തീരദേശ റോഡുകൾ:
ബേക്കറി ജംഗ്ഷൻ – ഫിഷർമൻ കോളനി റോഡ് (₹23.30 ലക്ഷം)
പള്ളി ജംഗ്ഷൻ – ടാഗോർ ജംഗ്ഷൻ റോഡ് (₹42.20 ലക്ഷം)
എ.എം.സി ജംഗ്ഷൻ – ടി.എസ് കനാൽ റോഡ് (₹42 ലക്ഷം)
ഫിഷർമൻ കോളനി – അങ്കൺവാടി – വളവിൽ വീട് റോഡ് (₹25 ലക്ഷം)
ശക്തികുളങ്ങര – കുരിശ്ശടി – മരിയാലയം – ഹാർബർ റോഡ് (₹163 ലക്ഷം)
ആകെ അഞ്ച് റോഡുകൾക്ക് 3 കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ തീരദേശ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു.