
പെരിങ്ങോട്ടുകര: പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥിനി വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്.

താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു പ്ലസ് ടു വിദ്യാർത്ഥിനിയായ ബാദിറ ചൊവ്വാഴ്ച രാവിലെ നടന്ന പരീക്ഷയ്ക്ക് ശേഷം ഉച്ചയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിന് സമീപത്ത് എത്തിയപ്പോഴാണ് വിദ്യാർത്ഥിനി പെട്ടെന്ന് കുഴഞ്ഞു വീണത്.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ പഴുവിൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.