
ശബരിമല: പ്രശസ്ത ഗായകന്‍ സന്നിധാനന്ദന്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനം നടത്തി. അമ്മയ്ക്കും മക്കള്‍ക്കും ഒപ്പമായാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. തീര്‍ഥാടനം പൂര്‍ണമായും സുഖകരമായിരുന്നുവെന്ന് സന്നിധാനന്ദന്‍ പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ സാധിക്കാതിരുന്നതിനാല്‍ സ്‌പോട്ട് ബുക്കിംഗില്‍ വലിയ താമസം നേരിടേണ്ടിവരുമെന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും, ഒരു ദിവസം വരെ കാത്തിരിക്കേണ്ടി വരുമോ എന്നുവരെ കരുതിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്‌പോട്ട് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സന്നിധാനന്ദന്‍ പറഞ്ഞു.
ദര്‍ശനവും അന്നദാനവും ഉള്‍പ്പെടെ മുഴുവന്‍ തീര്‍ഥാടന ക്രമീകരണങ്ങളും തൃപ്തികരമായിരുന്നുവെന്നും, നൂറു ശതമാനം സുഖദര്‍ശനം സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സ്വാമിമാര്‍ക്കും ഇത്തരത്തില്‍ സുഖദര്‍ശനം സാധ്യമാകട്ടെയെന്നും സന്നിധാനന്ദന്‍ ആശംസിച്ചു.