
കായംകുളം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഉല്ലാസയാത്രകൾക്കായി കായംകുളത്തുനിന്ന് അനുവദിച്ച സൂപ്പർ ഡീലക്സ് ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹുമാനപ്പെട്ട യു. പ്രതിഭ എം.എൽ.എ കായംകുളം ബസ് സ്റ്റേഷനിൽ നിർവഹിച്ചു. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ ആസ്വദിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

കായംകുളത്തുനിന്ന് കാപ്പുകാട്–പൊന്മുടി, ഗവി, അടവി–പരുന്തുംപാറ, വാഗമൺ, ചതുരംഗപാറ, ഗ്യാപ് റോഡ്, മൂന്നാർ, മാമലക്കണ്ടം, ലക്ഷ്മി എസ്റ്റേറ്റ്, ഇല്ലിക്കൽ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ആതിരപ്പള്ളി, മലക്കപ്പാറ, വയനാട്, സൈലന്റ് വാലി, അഞ്ചുരുളി, രാമക്കൽമേട് തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്.
യാത്രകൾക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ സൂപ്പർ ഡീലക്സ് ബസാണ് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്. വിനോദസഞ്ചാര മേഖലയിൽ കായംകുളത്തിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനും പ്രദേശവാസികൾക്കും യാത്രാപ്രേമികൾക്കും പ്രയോജനപ്പെടുന്ന തരത്തിലുമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
ഉല്ലാസയാത്രകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: വിനോദ് സി: 9446117774 റെജി എ പി: 9400441002