
പത്തനംതിട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിൽ ബാലറ്റ് പേപ്പറിലും ബാലറ്റ് ലേബലിലും തമിഴ് ഭാഷയും ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് അധികാരികൾ തീരുമാനിച്ചു.
സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡും മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം വാർഡുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇവിടങ്ങളിലെ വോട്ടർമാരിൽ തമിഴ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് രണ്ടുതരത്തിലുള്ള ഭാഷാ സഹായം ഒരുക്കുന്നത്.
വോട്ടർമാർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കാനും വോട്ടിംഗ് നടപടിക്രമങ്ങളിൽ ആശയക്കുഴപ്പം ഒഴിവാക്കാനുമാണ് തമിഴ് ഭാഷ ചേർക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
