You are currently viewing വഴയില മുതല്‍ പഴകുറ്റി നാലുവരിപാതയുടെ  രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് വരെയുള്ള റോ‍ഡ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്തു.

വഴയില മുതല്‍ പഴകുറ്റി നാലുവരിപാതയുടെ  രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് വരെയുള്ള റോ‍ഡ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്തു.

വഴയില മുതല്‍ പഴകുറ്റി നാലുവരിപാതയുടെ വികസനത്തിന്റെ ഭാഗമായി രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് വരെയുള്ള റോ‍ഡ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്തു.
123.31 കോടി രൂപ ചെലവില്‍ 4.1 കിലോമീറ്റര്‍ ദൂരമുള്ള റോഡ് പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന്‍ വരെയുളള ആദ്യ റീച്ചിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഫ്ലൈഓവറിന്റെയും പാലത്തിന്റെയും റോഡിന്റേയും വര്‍ക്കുകള്‍ ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിലയിലാണ് പുരോഗമിക്കുന്നത്.

രണ്ടാം റീച്ചില്‍ അരുവിക്കര, കരകുളം, നെടമങ്ങാട് എന്നീ വില്ലേജുകളില്‍ നിന്നായി 11.34 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി 317 ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരതുകയായി 284 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 313 പേരുടെ DVS അംഗീകരിച്ചിട്ടുള്ളതും 286 കുടുംബങ്ങള്‍ക്കായി 268.2 കോടി രൂപ കൈമാറിയിട്ടുള്ളതുമാണ്.
381 പേരുടെ പുനരധിവാസ പാക്കേജിനായി 4.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുഴുവന്‍ കുടുംബങ്ങളുടെയും നഷ്ടപരിഹാരതുക വിതരണം ഈ മാസം തന്നെ പൂര്‍ത്തീകരിക്കുന്നതാണ്.

Leave a Reply