തകഴി: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ തകഴി കുടുംബാരോഗ്യ കേന്ദ്രം കൊടിക്കുന്നിൽ സുരേഷ് എംപി നാടിന് സമർപ്പിച്ചു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ആശുപത്രി പ്രദേശവാസികൾക്ക് ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്ന് എംപി ചടങ്ങിൽ പ്രസ്താവിച്ചു.
ആശുപത്രിക്ക് ആവശ്യമായ പുതിയ ഫർണിച്ചറുകൾ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിലൂടെ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതോടൊപ്പം ആശുപത്രിക്ക് മുന്നിലായി എംപി ഫണ്ടിൽ നിന്നും മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചതായും എംപി കൂട്ടിച്ചേർത്തു.
തകഴി പ്രദേശത്തെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമായി പുതിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമർപ്പണം വിലയിരുത്തപ്പെടുന്നു.
