
തിരുവനന്തപുരം: 30-ാമത് രാജ്യാന്തര ചലച്ചിത്രമേള (IFFK 2025) ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് ഭംഗിയായി നടക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളയുടെ സംഘാടകർ.

82 രാജ്യങ്ങളിൽ നിന്നുള്ള 206-ത്തിലധികം ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കാനാണ് തയ്യാറെടുപ്പുകൾ. മേളയുടെ ഉദ്ഘാടനചിത്രമായി പലസ്തീനിയൻ ചലച്ചിത്രകാരി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ (Palestine 36) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മേളയുടെ പ്രദർശന വേദികളിൽ നിശാഗന്ധി, ടാഗോർ, കലാഭവൻ, കൈരളി, ശ്രീ, നീല, ന്യൂ തിയേറ്റർ, ഏരീസ്പ്ലക്സ് SL സിനിമാസ്, അജന്ത, ശ്രീ പത്മനാഭ, കൃപ എന്നിവ ഉൾപ്പെടുന്നു.
പ്രശസ്ത മാലി ചലച്ചിത്രകാരൻ അബ്ദുറഹ്മാൻ സിസാക്കോയ്ക്ക് ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര മത്സരം, ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമാ നൗ, മലയാളം സിനിമാ ടുഡേ, കൺട്രി ഫോക്കസ്, ലൈഫ് ടൈം അച്ചീവ്‌മെന്റ്, ഫീമെയിൽ ഫോക്കസ്, റീസ്റ്റോർഡ് ക്ലാസിക്കുകൾ തുടങ്ങിയ വിവിധ കാറ്റഗറികളിൽ സിനിമകൾ പ്രദർശിപ്പിക്കും.