You are currently viewing കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ്  അടച്ചുപൂട്ടുന്നത് പ്രതിഷേധാർഹം: പത്തനംതിട്ട എംപി ആന്റോ ആന്റണി

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് അടച്ചുപൂട്ടുന്നത് പ്രതിഷേധാർഹം: പത്തനംതിട്ട എംപി ആന്റോ ആന്റണി

കോഴഞ്ചേരി:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് 2026 ജനുവരി 23 മുതൽ അടച്ചുപൂട്ടാനുള്ള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പത്തനംതിട്ട എംപി ആന്റോ ആന്റണി രംഗത്തെത്തി.

വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്കൊപ്പം സമീപ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർക്കും ദിനംപ്രതി ആശ്രയിക്കേണ്ടി വരുന്ന അത്യാവശ്യ സേവന കേന്ദ്രമാണ് ഈ പോസ്റ്റ് ഓഫീസ് എന്ന് എംപി പറഞ്ഞു.

പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നത് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും, സമീപ പ്രദേശങ്ങളിൽ യോജിച്ച ബദൽ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഇത് പൊതുതാൽപര്യത്തിന് വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോളേജ് ക്യാമ്പസിനുള്ളിലെ പോസ്റ്റ് ഓഫീസ് സേവനലഭ്യതയും സമയബന്ധിത സേവനവും സാമ്പത്തിക സൗകര്യവും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിൽ, പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിച്ച് സേവനം തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്ത് നൽകിയതായും ആന്റോ ആന്റണി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശങ്ങളിലെയും അർദ്ധനഗര മേഖലകളിലെയും പൊതുസേവന കേന്ദ്രങ്ങൾ ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply