
എറണാകുളം: എറണാകുളം കാരയ്ക്കാമുറിയിൽ പുതിയതായി നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നവീകരിച്ച എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഉദ്ഘാടനവും മാർച്ച് 6 വെള്ളിയാഴ്ച നടക്കും. രാവിലെ 11 മണിക്ക് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിക്കുക.

എറണാകുളം എം.എൽ.എ ടി
.ജെ വിനോദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലും,ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ചേർന്നാണ് നിർമ്മാണോദ്ഘാടനവും,ഉദ്ഘാടനവും നിർവഹിക്കുന്നത്.
എറണാകുളം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും ഭാരത് പെട്രോളിയം (ബി.പി.സി.എൽ)യും ജിയോജിത് ഫൈനാൻഷ്യൽ സർവീസും നൽകുന്ന സി.എസ്.ആർ ഫണ്ടും ഉപയോഗിച്ചാണ് എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.