You are currently viewing ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും

ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും

ഓണം ഖാദി മേള 2025  ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന്  വൈകിട്ട് നാലിന് കര്‍ബല ജംഗ്ഷനിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ഹണി ആദ്യ വില്പനയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി കെ ഗോപന്‍ സമ്മാനക്കൂപ്പണ്‍ വിതരണവും നടത്തും.
ആകര്‍ഷകമായ വിലക്കിഴിവ് മേളയുടെ പ്രത്യേകതയാണ്.  സെപ്റ്റംബര്‍ നാല് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം കിഴിവും ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

Leave a Reply