
ന്യൂഡൽഹി: അശാസ്ത്രീയമായ നിർമാണ രീതികൾ മൂലം ദേശീയപാത 66-ൽ (NH 66) നിരന്തരം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധസമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ലോക്‌സഭയിൽ ശൂന്യവേള സബ്മിഷനിലൂടെ ആർ.എസ്.പി നേതാവും എംപിയുമായ എൻ കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു

മണ്ണുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഉയരപ്പാതയാണ് (എംബാങ്ക്മെന്റ്) പല ഭാഗങ്ങളിലും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ചൂണ്ടിക്കാട്ടി, ഇതിന് പകരം പില്ലറുകൾ ഉപയോഗിച്ച് നിർമിക്കുന്ന കോൺക്രീറ്റ് ഉയരപ്പാതയിലേക്ക് പദ്ധതിയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
അപകടങ്ങളാൽ ദിനേന നിരവധി അപകടങ്ങൾ ഉണ്ടാവുകയും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യം തുടരാനാകില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. നിലവിലെ നിയോജിത നിർമ്മാണരീതികളിൽ വൻ പിഴവുകൾ ഉണ്ടായതിനാൽ സാങ്കേതിക പരിശോധന അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.