
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് സംവിധാനം നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ ഉടനടി പിന്മാറണമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതൂ കൂടി നിര്‍ത്തലാക്കിയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കും. അഴിമതി സാര്‍വത്രികമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഈ മാസം 29 ന് സഭയില്‍ കൊണ്ടുവരുന്ന 2025 ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, 2025 ലെ കേരള പഞ്ചായത്തീരാജ് ഭേദഗതി ബില്‍ എന്നിവയില്‍ ഓഡിറ്റ് നിര്‍മാര്‍ജനം ചെയ്യാനുള്ള വകുപ്പുകള്‍ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1994 ലെ കേരള പഞ്ചായത്തി രാജ് ആക്ടിന്റെ 188ാം വകുപ്പും, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 56ാം വകുപ്പിന്റെ ഭേദഗതിയും വരുന്നതിലൂടെ പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനംഇല്ലാതാകും, രമേശ് തല പറഞ്ഞു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണം, സാമ്പത്തിക വിനിയോഗം, ഘടകസ്ഥാപനങ്ങളുമായുള്ള ഏകോപനം, പദ്ധതി നിര്‍വ്വഹണം, പൊതജുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍, എന്നിവ സംബന്ധിച്ച കാര്യങ്ങളിലെ അഴിമതിയും ക്രമക്കേടും, കെടുകാര്യസ്ഥതയും യഥാസമയം കണ്ടെത്തി പരിഹിക്കുന്നതിനും ഉദ്യോഗസ്ഥ വീഴച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിലവിലുള്ള പെര്‍ഫോമന്‍സ് ഓഡിറ്റിലൂടെ ഒരു പരിധിവരെ കഴിയുമായിരുന്നു. എന്നിട്ടുപോലും പട്ടികജാതി വിഭാഗങ്ങളുടെ ഫണ്ടിലും, സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഫണ്ടിലും തിരിമറിയും, അപഹരണവും ഉള്‍പ്പെടെയുള്ള ഗുരുതരമായ പല ക്രമക്കേടുകള്‍ നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെര്‍ഫോമന്‍സ് ഓഡിറ്റ് ഇല്ലാതാകുന്നതോടെ അഴിമതി കൂടുതല്‍ വ്യവസ്ഥാപിതമാകും.
അധികാര വികേന്ദ്രീകരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൈകാര്യം ചെയ്യുന്നത്. വിവിധ കേന്ദ്ര-സംസ്ഥാനവിഷ്‌കൃത പദ്ധതികളും, ഭവന പദ്ധതികളും,, തൊഴില്‍ദാന പദ്ധതികളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ഈ പദ്ധതികളുടെ ഗുണപരതയും, നിര്‍വ്വഹണ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനും, ക്രമക്കേടുകളും തട്ടിപ്പുകളും യഥാമസമയം കണ്ടെത്തി പരിഹരിക്കുന്നതിനും ഉള്ള ഒരു പ്രധാന ഓഡിറ്റിംഗ് രീതിയെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്,ഇത് അനുവദിക്കാനാവില്ല എന്ന് ചെന്നിത്തല പറഞ്ഞു.
