You are currently viewing തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ട നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ട നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചതായി മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തെരുവുനായകളിൽ 50 എണ്ണം പൂവാറിലെ സ്വകാര്യ ഷെൽട്ടറിലേക്ക് മാറ്റിയതായി മേയർ പറഞ്ഞു.

ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിന് മുമ്പ് നായ്ക്കളെ വന്ധ്യംകരണം നടത്തുകയും ആവശ്യമായ വാക്സിനുകൾ നൽകുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഇതോടെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാനും തെരുവുനായകളുടെ അനിയന്ത്രിത വർധന തടയാനും സാധിക്കുമെന്ന് കോർപ്പറേഷൻ വിലയിരുത്തുന്നു.

പൂവാറിലെ സ്വകാര്യ ഷെൽട്ടറുകളിൽ നായ്ക്കൾക്ക് മികച്ച പരിചരണവും ഭക്ഷണവും വൈദ്യസഹായവും ഒരുക്കിയിട്ടുണ്ടെന്നും,
തെരുവുനായ പ്രശ്നത്തിന് ദീർഘകാല പരിഹാരമെന്ന നിലയിൽ തിരുവനന്തപുരം നഗരത്തിൽ കൂടുതൽ എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മേയർ വി.വി. രാജേഷ് കൂട്ടിച്ചേർത്തു.

Leave a Reply