You are currently viewing ഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.

ഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.

ഓയൂർ: കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടം ഉടൻ യാഥാർത്ഥ്യമാകുന്നു.

മുന്‍പ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടികൾ വൈകി പദ്ധതി നീണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ നിരന്തര ഇടപെടലുകൾക്ക് പിന്നാലെ 2024-ൽ മന്ത്രിസഭ ഭരണാനുമതി പുതുക്കി നല്‍കി. വെളിനല്ലൂർ പഞ്ചായത്തിലെ ഫയർസ്റ്റേഷൻ ആവശ്യത്തിനായി വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

ഏകദേശം 3.4 കോടി രൂപ ചെലവിൽ ഫയർസ്റ്റേഷൻ നിർമാണത്തിനായുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തിയാക്കി നിര്‍മ്മാണം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. കെട്ടിടം പൂര്‍ത്തിയാകുമ്പോൾ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനും വിരാമമാകും.

Leave a Reply