
കൊച്ചി :മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന സിനിമയായ ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ വെച്ച് നടന്നു.
‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘തുടക്കം’ നിർമിക്കുന്നത്. ഇത് അവരുടെ 37-ാമത്തെ ചിത്രമാണ്.
കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ മോഹൻലാൽ, ഭാര്യ സുചിത്ര, മകൻ പ്രണവ് എന്നിവരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങിനെത്തിയിരുന്നു
വിസ്മയ ഒരു എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ ഒരു കവിതാ സമാഹാരം അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, അവർ ഒരു പരിശീലനം ലഭിച്ച മുവായ് തായ് മാർഷ്യൽ ആർട്സ് താരവുമാണ്.
