You are currently viewing ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു.

‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു.

കോഴിക്കോട് : സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള ആർട്‌സ് ക്രാഫ്റ്റ് വില്ലേജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു.

ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പിന്റെ സ്‌നേഹസമ്മാനമായ ഓണപ്പുടവ മന്ത്രി മോഹൻലാലിന് സമ്മാനിച്ചു.

ചടങ്ങിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KTIL) ചെയർമാൻ എസ്.കെ. സജീഷ്, ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽദാസ്, സർഗാലയ സിഇഒ ശ്രീപ്രസാദ്, കെ. സി. ബാബു, ഡോ. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നീളുന്ന ആഘോഷം പൂക്കളമത്സരത്തോടെ ആരംഭിക്കും. തുടർന്ന് ഏഴ് ദിവസങ്ങളിലായി കോഴിക്കോട് ബീച്ച്, ലുലു മാൾ, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺ ഹാൾ, ബേപ്പൂർ ബീച്ച്, സർഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി കലാപരിപാടികൾ അരങ്ങേറും.

കെ. എസ്. ചിത്ര, എം. ജയചന്ദ്രൻ, സിദ് ശ്രീറാം, സിതാര കൃഷ്ണകുമാർ, ജോബ് കുര്യൻ, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ സംഗീത പരിപാടികളും നവ്യ നായർ, റിമ കല്ലിങ്കൽ, പാരീസ് ലക്ഷ്മി എന്നിവരുടെ കലാപ്രകടനങ്ങളും മാവേലിക്കസിന്റെ ഭാഗമാകും.

ഒമ്പത് വേദികളിലായി അമ്പതോളം കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടികളോടൊപ്പം കൈത്തറി മേള, വ്യാപാര പ്രദർശനം, ഭക്ഷ്യമേള, പുസ്തകമേള എന്നിവയും നടത്തപ്പെടും.

Leave a Reply