You are currently viewing നവീകരിച്ച കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡ് നാടിനായി സമർപ്പിച്ചു

നവീകരിച്ച കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡ് നാടിനായി സമർപ്പിച്ചു

ഇടുക്കി: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാന നാഴികക്കല്ലായി മാറിയ മലയോര ഹൈവേ പദ്ധതിയിലെ പീരുമേട് – ദേവികുളം റോഡിന്റെ ഭാഗമായി വരുന്ന കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന (40.050 കി.മീ) റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ച് നാടിനായി സമർപ്പിച്ചു റോഡിൻറെ ഉദ്ഘാടന കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് 235 കോടി രൂപ ചെലവഴിച്ച് ഡിബിഎം & ബിസി സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർനിർമ്മിച്ച ഈ പാത ഇടുക്കി ജില്ലയിലെ കാർഷിക, ടൂറിസം, വാണിജ്യ മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി ഏലപ്പാറയിൽ നിന്ന് ചപ്പാത്ത് വഴി കാഞ്ചിയാർ ടൗൺ വരെയുള്ള 22 കിലോമീറ്റർ മരത്തോണിൽ മിലിന്ദ് സോമൻ പങ്കെടുത്തത് പരിപാടിക്ക് ആവേശം പകർന്നു.

കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡ് പൂർത്തിയായതോടെ മൂന്നാർ, ശബരിമല തുടങ്ങിയ തീർത്ഥാടന-ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുന്നതിനൊപ്പം ഹൈറേഞ്ച് മേഖലയിലെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply