You are currently viewing തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും; 26ന് ശബരിമലയിൽ എത്തും

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും; 26ന് ശബരിമലയിൽ എത്തും

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബർ 23ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിച്ചേരും.പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും.

27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.

ഡിസംബർ 23ന് രാവിലെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയം ആറന്മുള പാർഥസാരഥി ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശനത്തിനായി വെക്കും. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

പരമ്പരാഗത ആചാരങ്ങൾ പാലിച്ച് വിവിധ ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്ന രഥഘോഷയാത്രയിൽ വലിയ ഭക്തജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ദേവസ്വം അധികൃതർ അറിയിച്ചു. മണ്ഡലകാല ചടങ്ങുകളുടെ ഭാഗമായുള്ള തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശബരിമലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടിരിക്കുന്നത്.

Leave a Reply