You are currently viewing തെന്മല പരപ്പാര്‍ ഡാം ജൂലൈ 26ന് തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തെന്മല പരപ്പാര്‍ ഡാം ജൂലൈ 26ന് തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തെന്മല പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയെ പരിഗണിച്ച് ജൂലൈ 26ന് രാവിലെ 11 മണിമുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പരമാവധി 80 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ അറിയിച്ചു.


നിലവില്‍ ജലനിരപ്പ് 108.3 മീറ്ററാണ്, ഇത് പരമാവധി 70 സെന്റിമീറ്റര്‍ വരെ കൂടി ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിക്കേണ്ടതിനാലാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

Leave a Reply