You are currently viewing കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭിന്നതയില്ല: മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ യാതൊരു തരത്തിലുള്ള ഭിന്നതയും ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി ചെയർമാനോട് പൂർണമായും വിധേയപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമായി തനിക്ക് യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും, ഇരുവരെയും വേർതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും പാർട്ടിയുടെ ഐക്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply