
വയനാട്: കൽപ്പറ്റയിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കി. കേസിലെ പ്രധാന പ്രതികളിലൊരാളായ കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് സ്വദേശി കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫി (20)യെ പൊലീസ് അറസ്റ്റ് ചെയ്തു.

കൽപ്പറ്റ ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന മർദന ദൃശ്യങ്ങൾ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ഈ കേസുമായി ബന്ധപ്പെട്ട് മർദനത്തിൽ പങ്കെടുത്ത മറ്റൊരു പ്രായപൂർത്തിയാകാത്തയാളെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികൾക്കെതിരായ അക്രമങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.