You are currently viewing തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: വി. പ്രിയദർശിനി പ്രസിഡണ്ട്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: വി. പ്രിയദർശിനി പ്രസിഡണ്ട്

തിരുവനന്തപുരം: സിപിഐഎമ്മിലെ വി. പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടിയാണ് അവർ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ ആഗ്നസ് റാണി 13 വോട്ടുകൾ നേടി.

കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള അംഗമായ വി. പ്രിയദർശിനി മുൻപ് തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമാണ് അവർ.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഐഎമ്മിന്റെ ബി.പി. മുരളി തിരഞ്ഞെടുക്കപ്പെട്ടു. നാവായിക്കുളം ഡിവിഷനിൽ നിന്നുള്ള അംഗമായ അദ്ദേഹം 15 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ സജിത്ത് മുട്ടപ്പാലത്തിന് 13 വോട്ടുകൾ ലഭിച്ചു.

Leave a Reply