തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹനാപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. വിദ്യാർത്ഥികൾ യാത്ര ചെയ്തിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്.
കോട്ടപ്പുറം സ്വദേശി ജയ്സൺ (17), പുതിയ തുറ സ്വദേശിനി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെൻ്റ് മേരിസ് സ്കൂളിലെ പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
അപകടസമയത്ത് കൂടെയുണ്ടായിരുന്ന സഹപാഠിനി സ്റ്റെഫാനി ഗുരുതരമായി പരിക്കേറ്റു. അവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
