You are currently viewing അഞ്ചലിൽ ഓട്ടോറിക്ഷയിൽ ബസ് കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

അഞ്ചലിൽ ഓട്ടോറിക്ഷയിൽ ബസ് കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കൊല്ലം ജില്ലയിലെ അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ പുനലൂർ–അഞ്ചൽ റോഡിലെ മാവിള ജംഗ്ഷൻ സമീപത്താണ് സംഭവം നടന്നത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നപ്പോൾ അതിലുള്ള മൂന്ന് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അപകടത്തിൽ മരിച്ചവർ അഞ്ചൽ തഴമേൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 23 കാരനായ അക്ഷയ്, ബെംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന 21 കാരി ജ്യോതി ലക്ഷ്മി (അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു–ബിന്ദു ദമ്പതികളുടെ മകൾ), കരവാളൂർ എഎംഎംഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 16 കാരി ശ്രുതി ലക്ഷ്മി (കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ–ബിനി ദമ്പതികളുടെ മകൾ) എന്നിവരാണ്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply