You are currently viewing കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു

കോഴിക്കോട് വലിയങ്ങാടിയിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടി മേഖലയിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴക്കമേറിയ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് സ്ലാബ് തകർന്നുവീണ് മൂന്ന് ലോഡിംഗ് തൊഴിലാളികൾ മരിച്ചു. 2026 ഫെബ്രുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്.

ഏകദേശം 70 മുതൽ 75 വർഷം വരെ പഴക്കമുള്ള കെട്ടിടത്തിന്റെ ഏകദേശം 50 മീറ്റർ നീളമുള്ള കോൺക്രീറ്റ് സ്ലാബാണ് ഇടിഞ്ഞുവീണത്. ലോഡിങ് തൊഴിലാളികളായ
കിണാശ്ശേരി സ്വദേശി ജബ്ബാർ, കല്ലായി സ്വദേശി അഷ്റഫ് , അത്തോളി സ്വദേശി ബഷീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
വിനോദ്, കോയ എന്നിവർക്ക് സ്ലാബിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. അഗ്നിശമന സേന കോൺക്രീറ്റ് സ്ലാബുകൾ മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്.

മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിൽ ഇപ്പോൾ ചില കടകളും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നെങ്കിലും നടപടി നടപ്പിലായിരുന്നില്ലെന്ന് വിവരം.
കോർപ്പറേഷന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് ഭാരതീയ ജനത പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ മേയറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മേയർ സദാശിവനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് തകർന്നു.

Leave a Reply