You are currently viewing കൊട്ടാരക്കരയിൽ യുവതിയെ രക്ഷിക്കാൻ ശ്രമത്തിനിടെ കിണർ ഇടിഞ്ഞ് മൂന്നു പേർ മരിച്ചു

കൊട്ടാരക്കരയിൽ യുവതിയെ രക്ഷിക്കാൻ ശ്രമത്തിനിടെ കിണർ ഇടിഞ്ഞ് മൂന്നു പേർ മരിച്ചു

കൊട്ടാരക്കര ∶ കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂരിൽ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണർ ഇടിഞ്ഞ് മൂന്നു പേർ മരിച്ചു.മരണപ്പെട്ടവർ അർച്ചന (33), ശിവകൃഷ്ണൻ (22), ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ്. കുമാർ എന്നിവരാണെന്ന് പൊലീസ് അറിയിച്ചു.

യുവതി അർച്ചന കിണറ്റിൽ ചാടിയതിനെ തുടർന്ന് വിവരം അറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. യുവതിയെ രക്ഷിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ സോണി എസ്. കുമാർ കിണറിലേക്ക് ഇറങ്ങി.  സമീപത്തുണ്ടായിരുന്ന ശിവകൃഷ്ണനും കിണറിനരികിൽ നിന്നു സഹായിക്കാൻ ശ്രമിച്ചു.

ഈ സമയം കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ് ശിവകൃഷ്ണൻ കിണറിലേക്കു വീണു. കിണറിനുള്ളിൽ ഉണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിയും മണ്ണിനടിയിലായി. രക്ഷാപ്രവർത്തന സംഘം മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply