
കൊല്ലം കൊട്ടിയം സിത്താര ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് തകർന്നതിനെ തുടർന്ന് കൊട്ടിയം ടൗണിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ താഴെപ്പറയുന്നവിധം താൽക്കാലിക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
ഹെവി വാഹനങ്ങൾക്കുള്ള വഴിതിരിവ്:
ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ദിശയിലേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നർ സർവീസുകൾ ഉൾപ്പെടെ എല്ലാ ഹെവി, ഗുഡ്സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്–കൊട്ടാരക്കര വഴി എം.സി റോഡിൽ പ്രവേശിച്ച് യാത്ര തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
മറ്റ് വാഹനങ്ങൾക്ക് വഴിതിരിവ്:
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റ് വാഹനങ്ങൾ ചവറ–ആൽത്തറമൂട്–കടവൂർ–കല്ലുംതാഴം–അയത്തിൽ–കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിക്കാം.
അല്ലെങ്കിൽ കണ്ണനല്ലൂർ–മീയന്നൂർ–കട്ടച്ചൽ വഴി ചാത്തന്നൂരിൽ പ്രവേശിച്ച് തുടര് യാത്ര തുടരാവുന്നതും.
കൊല്ലം മുതൽ തിരുവനന്തപുരം ദിശയിലേക്കുള്ള ഗതാഗതം:
കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ–കണ്ണനല്ലൂർ–കട്ടച്ചൽ–ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിക്കാവുന്നതാണ്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള ഗതാഗതം:
തീരദേശ റോഡ് ഉപയോഗിക്കുന്ന വാഹനങ്ങൾ പാരിപ്പളളി–പരവൂർ–പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര തുടരാം.
പൊതു ജനങ്ങൾക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഈ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചിട്ടുണ്ട്.
