You are currently viewing പെരുന്നാൾ തിരക്കിനിടെ ദുരന്തം; ഇറച്ചിക്കട തൊഴിലാളി അപകടത്തിൽ മരിച്ചു

പെരുന്നാൾ തിരക്കിനിടെ ദുരന്തം; ഇറച്ചിക്കട തൊഴിലാളി അപകടത്തിൽ മരിച്ചു

മലപ്പുറം: പെരുന്നാൾ തിരക്കിനിടെ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ദാരുണ സംഭവം. ഇറച്ചിക്കടയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശിയായ റഫീഖ് (51) ആണ് മരിച്ചത്.

പെരുന്നാൾ വിപണിയുടെ തിരക്കിനിടെയാണ് സംഭവം നടന്നത്. ഇറച്ചിക്കടയിൽ ജോലി ചെയ്യുന്നതിനിടെ റഫീഖിന്റെ കൈവഴുതിയ കത്തി സ്വന്തം തുടയിൽ തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിൽ നിന്ന് നിമിഷങ്ങൾക്കകം അമിത രക്തസ്രാവം ഉണ്ടായതായി സാക്ഷികൾ പറഞ്ഞു.

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഉണ്ടായ അപ്രതീക്ഷിത മരണം നാട്ടുകാരെ നടുക്കിയിരിക്കുകയാണ്. കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്ന റഫീഖിന്റെ വേർപാട് പ്രദേശത്ത് ദുഃഖമുണർത്തി.

Leave a Reply