You are currently viewing തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: റെയിൽവേ ജീവനക്കാരുടെ ജോലി സാഹചര്യങ്ങളും ക്ഷേമസൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവെയ്പായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” റണ്ണിംഗ് റൂം ഉദ്ഘാടനം ചെയ്തു.

ലോകോമോട്ടീവ് പൈലറ്റുകൾക്കും അസിസ്റ്റന്റ് പൈലറ്റുകൾക്കും ഗാർഡുകൾക്കും അവരുടെ സർവീസ് ഇടവേളകളിൽ വിശ്രമിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ സുഖപ്രദമായ അന്തരീക്ഷമാണ് പുതിയ റണ്ണിംഗ് റൂം ഒരുക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ ഈ റിട്രീറ്റ്, ട്രെയിൻ സർവീസുകൾ തടസ്സമില്ലാതെ നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ജീവനക്കാർക്ക് വിശ്രമം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നു.

റെയിൽവേ ജീവനക്കാരുടെ സുരക്ഷയും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ശ്രീ ആർ.എൻ. സിംഗിന്റെ നേതൃത്വവും മാർഗ്ഗനിർദേശവും നിർണായകം ആയിരുന്നുവെന്ന്
റെയിൽവേ അധികൃതർ അറിയിച്ചു

“ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ജീവനക്കാരുടെ ക്ഷേമത്തിനും പ്രവർത്തന മികവിനും ദക്ഷിണ റെയിൽവേ കാണിക്കുന്ന തുടർച്ചയായ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും, റെയിൽവേയുടെ ആധുനികവൽക്കരണ ലക്ഷ്യങ്ങളോടും ജീവനക്കാരുടെ ആശ്വാസം ഉറപ്പാക്കാനുള്ള ദൗത്യവുമായി ഇത് പൊരുത്തപ്പെടുന്നതുമാണെന്ന്.

Leave a Reply