You are currently viewing കൊല്ലത്തെ സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്തെ സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:കൊല്ലത്തെ സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു , പത്താം ക്ലാസ് വിദ്യാർത്ഥിനികളായ സാന്ദ്രയും വൈഷ്ണവിയുമാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സാധാരണ സമയത്ത് മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് അധ്യാപകരും സഹവിദ്യാർത്ഥികളും ജനാല വഴി അകത്ത് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെയും ബന്ധപ്പെട്ട അധികൃതരെയും വിവരം അറിയിച്ചു.

മരിച്ച സാന്ദ്ര കോഴിക്കോട് സ്വദേശിനിയും സ്വദേശിനിയും വൈഷ്ണവി ആറ്റിങ്ങൽ സ്വദേശിനിയുമാണ്. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ ഹോസ്റ്റലിൽ എത്തി പരിശോധന നടത്തി. പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരണകാരണ വ്യക്തമല്ല,പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു.

Leave a Reply