You are currently viewing പത്തനംതിട്ട ഡിപ്പോയ്ക്ക് രണ്ട് കെഎസ്ആർടിസി എസി സ്ലീപ്പർ ബസ്സുകൾ

പത്തനംതിട്ട ഡിപ്പോയ്ക്ക് രണ്ട് കെഎസ്ആർടിസി എസി സ്ലീപ്പർ ബസ്സുകൾ

പത്തനംതിട്ട:പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയ്ക്ക് രണ്ട് എസി സ്ലീപ്പർ ബസ്സുകൾ അനുവദിച്ചു. ബാംഗ്ലൂരിലേക്കുള്ള സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ബസ് നമ്പർ KL 452,KL 453 എന്നീ ബസുകളാണ് സർവീസ് നടത്തുക

ഒൻപത് വർഷങ്ങൾക്ക് മുൻപ് ഒരു അന്തർസംസ്ഥാന സർവീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ബാംഗ്ലൂർ, മൈസൂർ അടക്കമുള്ള നിരവധി അന്തർസംസ്ഥാന സർവീസുകളാണ് ഡിപ്പോയിൽ നിന്ന് പ്രവർത്തിക്കുന്നത്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് സ്‌കാനിയ ബസിലൂടെയാണ് ഇവിടെ നിന്ന് ആദ്യ ബാംഗ്ലൂർ സർവീസ് ആരംഭിച്ചത്. റെക്കോർഡ് കളക്ഷൻ കൈവരിച്ച സർവീസായിരുന്നു അത്.

Leave a Reply