പാലാ: മുണ്ടാങ്കലിൽ നടന്ന വാഹനാപകടത്തിൽ രണ്ട് യുവതികൾ മരിച്ചു.സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടാരമറ്റം സ്വദേശിനി ധന്യ സന്തോഷ് (38), അന്തിനാട് അല്ലപ്പാറ പാലക്കുഴിക്കുന്നേൽ സ്വദേശിനി ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്. അധ്യാപക പരിശീലന കോഴ്സ് ചെയ്യുന്ന പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾ ഓടിച്ച കാർ അമിതവേഗതയിൽ സ്കൂട്ടറുകളിൽ ഇടിച്ചായിരുന്നു അപകടം.
കടനാട് സ്കൂളിലേക്ക് പ്രായോഗിക പരിശീലനത്തിനായി വിദ്യാർത്ഥികൾ പോകുമ്പോഴാണ് അപകടസംഭവിച്ചത്. റോഡിന് 10 മീറ്റർ വീതിയുണ്ടായിരുന്നിട്ടും കാർ അമിത വേഗതയിൽ ആയിരുന്നതിനാൽ അപകടം സംഭവിച്ചു
ജോമോളുടെ മകളും പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്നമോളെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
