You are currently viewing കാർഷിക യന്ത്രങ്ങൾക്ക് 50% വരെ സബ്സിഡി; ഡിസംബർ 31 മുതൽ ഓൺലൈൻ അപേക്ഷ നൽകാം

കാർഷിക യന്ത്രങ്ങൾക്ക് 50% വരെ സബ്സിഡി; ഡിസംബർ 31 മുതൽ ഓൺലൈൻ അപേക്ഷ നൽകാം

കൊല്ലം:വിള സംസ്കരണത്തിനും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണത്തിനുമായി ആവശ്യമായ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാർ 50 ശതമാനം വരെ സബ്സിഡി നൽകുന്നു. കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നത്.

വിളവെടുപ്പാനന്തര ജോലികൾക്കും (Post-Harvest Operations), മൂല്യവർധിത പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കും 40 മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. പദ്ധതിയുടെ ലക്ഷ്യം കൃഷിയിലെ ചെലവ് കുറയ്ക്കുകയും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നതാണ്.

പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഡിസംബർ 31 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയും അനുബന്ധ വിവരങ്ങളും കാർഷിക യന്ത്രവത്കരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://agrimachinery.nic.in വഴി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് കുരീപ്പുഴ, കാവനാട് മേഖലകളിലെ കൃഷി അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം അല്ലെങ്കിൽ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്കായി 9633879599, 9383470241, 8606069173 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

Leave a Reply