You are currently viewing കശുവണ്ടി മേഖലയിലെ പ്രതിസന്ധി തീർക്കാൻ അടിയന്തര നടപടി വേണം: കോവൂർ കുഞ്ഞുമോൻ എംഎൽഎ

കശുവണ്ടി മേഖലയിലെ പ്രതിസന്ധി തീർക്കാൻ അടിയന്തര നടപടി വേണം: കോവൂർ കുഞ്ഞുമോൻ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കശുവണ്ടി മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി നിയമസഭയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. ആയിരക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നൽകുകയും വിദേശനാണ്യം സമ്പാദിക്കാനുമുള്ള ഈ മേഖല ഇന്ന്‌ നിലനിൽപ്പിനായി പോരാടുകയാണ്.

സ്വകാര്യ മേഖലയില്‍ അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സർക്കാർ 10 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചിട്ടുണ്ടെങ്കിലും, പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കശുവണ്ടി തൊഴിലാളിയുടെ മകനെന്ന നിലയിൽ സംസാരിച്ച കുഞ്ഞുമോൻ, തൊഴിലാളികളുടെ ഉപജീവനവും മേഖലയുടെയും നിലനിൽപ്പും ഉറപ്പാക്കാൻ അടിയന്തരവും ദീർഘകാലവും ആയ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply