You are currently viewing വാളകം പള്ളി പെരുന്നാൾ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

വാളകം പള്ളി പെരുന്നാൾ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

മൂവാറ്റുപുഴ: വാളകം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്.

പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന മൂവാറ്റുപുഴ റാക്കാട് സ്വദേശി പാണ്ട്യേർ പിള്ളിൽ വീട്ടിൽ രവി (70) ആണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ കൂടെയുണ്ടായിരുന്ന മൂവാറ്റുപുഴ റാക്കാട് സ്വദേശി മരയ്ക്കാട്ടിൽ വീട്ടിൽ ജെയിംസ് (50) പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവിവരം അറിഞ്ഞതോടെ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply