You are currently viewing മേലുകാവിൽ വാഹനാപകടം: ഏഴുപേർക്ക് പരിക്ക്

മേലുകാവിൽ വാഹനാപകടം: ഏഴുപേർക്ക് പരിക്ക്

ഈരാറ്റുപേട്ട: മേലുകാവിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേരെ ഈരാറ്റുപേട്ടയിലെ സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജഹാൻ (45), ഫൌസിയ ഷിയാസ് (39), ഹിബ ഫാത്തിമ (18), ഫൈറൂസ (15), മുഹമ്മദ് ഷിയാസ് (7), സഹദ് (14), ആൻസി (40) എന്നിവർക്കാണ് പരിക്കേറ്റത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. നിലവിൽ ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply