
ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ, ഐ.സി.എസ് ജംഗ്ഷൻ, സി.കെ. മൻസിൽ,വേങ്ങ വഹാബ് (50) അന്തരിച്ചു.കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.
മൈനാഗപ്പള്ളിയിലെ എം.എസ്.ജി.എച്ച്.എസ് സ്‌കൂളിൽ സീനിയർ ക്ലാർക്കായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്തിന്റെ മുൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

പരേതനായ മുഹമ്മദ്കുഞ്ഞിന്റെ മകനാണ്. എം.എസ്.ജി.എച്ച്.എസ് മൈനാഗപ്പള്ളിയിൽ റിട്ടയർഡ് സ്റ്റാഫ് അംഗമായിരുന്നു മുഹമ്മദ്കുഞ്ഞ്. മാതാവ് ജമീല ബീവി. ഭാര്യ ജാസ്മിൻ തിരുവനന്തപുരം ഗവൺമെന്റ് സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയാണ്.
മക്കൾ: ഫിദ ഫാത്തിമ (മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി, തിരുവനന്തപുരം ആൾസയൻസ് കോളജ്), ഫിയ ഫാത്തിമ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി, തിരുവനന്തപുരം കാർമൽ സ്കൂൾ).
ഖബറടക്കം രാവിലെ 11 മണിക്ക് വേങ്ങ സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.