You are currently viewing വൃശ്ചിക ചിറപ്പ് മഹോത്സവം: മെഡിക്കല്‍ ക്യാമ്പിന് മരുന്നുകള്‍ നല്‍കി കെ.എം.എം.എല്‍

വൃശ്ചിക ചിറപ്പ് മഹോത്സവം: മെഡിക്കല്‍ ക്യാമ്പിന് മരുന്നുകള്‍ നല്‍കി കെ.എം.എം.എല്‍

പൊന്മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ നടക്കുന്ന വൃശ്ചിക ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ചവറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ മരുന്നുകള്‍ കെ.എം.എം.എല്‍ കൈമാറി. ഉത്സവകാലത്ത് വലിയ തോതില്‍ ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ സമൂഹത്തിനോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി സഹായം നല്‍കുകയാണെന്ന് കമ്പനി അറിയിച്ചു.

കെ.എം.എം.എല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സി.പി. ഹരിലാല്‍ മരുന്നുകള്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ഉത്സവ ദിനങ്ങളില്‍ ഭക്തര്‍ക്ക് തത്സമയം ആരോഗ്യസഹായം ലഭ്യമാക്കുന്നതിന് ഇത്തരം പിന്തുണ ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പും സംഘാടക സമിതിയും പ്രതികരിച്ചു.

Leave a Reply