You are currently viewing പത്മവിഭൂഷൻ പുരസ്കാരം നിരസിച്ച് വിഎസിന്റെ കുടുംബം

പത്മവിഭൂഷൻ പുരസ്കാരം നിരസിച്ച് വിഎസിന്റെ കുടുംബം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൻ പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

വിഎസിന്റെ മകനായ വി എ അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ തീരുമാനം പൊതുജനങ്ങളെ അറിയിച്ചത്.
പുരസ്കാരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎമ്മിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെന്നും, വിഎസിന്റെ ആദർശങ്ങൾക്കൊപ്പം പാർട്ടിയുടെ നിലപാടിനോടൊപ്പമാണ് കുടുംബം നിലകൊള്ളുന്നതെന്നും അരുൺകുമാർ വ്യക്തമാക്കി. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വിഎസ് തന്റെ ജീവിതം മുഴുവൻ ആദർശങ്ങളെയും പാർട്ടിയുടെ നിലപാടിനെയും മുറുകെ പിടിച്ചാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിൻറെ ആദർശങ്ങൾ മാനിച്ചാണ് പത്മവിഭൂഷൻ പുരസ്കാരം നിരസിക്കുന്നതെന്നും അരുൺകുമാർ കുറിച്ചു. ഏതൊരു ഔദ്യോഗിക പുരസ്കാരത്തേക്കാളും വിഎസ് അച്യുതാനന്ദന് ജനഹൃദയങ്ങളിൽ ലഭിച്ച സ്ഥാനമാണ് കുടുംബം ഏറ്റവും വലിയ അംഗീകാരമായി കാണുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വിഎസിന്റെ രാഷ്ട്രീയ ജീവിതവും സാമൂഹ്യ ഇടപെടലുകളും കേരള രാഷ്ട്രീയത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയതാണെന്നും, ആ പൈതൃകമാണ് കുടുംബം വിലമതിക്കുന്നതെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.

Leave a Reply