
എറണാകുളം: പെരുമ്പാവൂർ കീഴില്ലത്ത് ഇന്ന് (1-3-2026) ഉച്ചയോടെയാണ് ഭാര്യയെ ഭർത്താവ് ഷോൾ മുറുക്കി കൊലപ്പെടുത്തിയ സംഭവം നടന്നത്. കീഴില്ലം സ്വദേശിനിയായ ബിജിമോൾ ആണ് കൊല്ലപ്പെട്ടത്.

കുടുംബ വഴക്കിനിടെ ഭർത്താവ് ലൈജു ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിൽ വെച്ചാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഒളിവിൽ പോയി.
അൽപസമയത്തിന് ശേഷം സ്ഥലത്തെത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ബിജിമോളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.