എറണാകുളം:പുളിഞ്ചോട് കവലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘ (26) ആണ് മരിച്ചത്. സുഹൃത്തും ബന്ധുവുമായ ചാലക്കുടി പോട്ട വടുതല വീട്ടിൽ ജയപ്രകാശ് നാരായണന്റെ മകൻ ജിഷ്ണു (30) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആലുവ നജാത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇരുവരും സഞ്ചരിച്ച ബൈക്ക് പുളിഞ്ചോട് കവലയിൽ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടകാരണം. രാവിലെ ചാലക്കുടിയിലെ വീട്ടിൽ നിന്ന് ലുലു മാൾ സന്ദർശിക്കാൻ പുറപ്പെട്ടിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
മരിച്ച അനഘ ഇൻഫോപാർക്കിലെ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ ജോലിചെയ്തുവരികയായിരുന്നു.
